

ക്രിസ്ത്യൻ മതത്തിലെ ഏറ്റവും വലിയ വിഭാഗം ആയ കത്തോലിക്ക സഭയുടെ തലവൻ ആയ പോപ്പ് ഫ്രാൻസിസിനു വേണ്ടി വിശ്വാസികൾ ഉപവസിച്ചു പ്രാത്ഥിക്കുന്നതു അദ്ദേഹത്തിന്റെ ലളിത ജീവിതത്തോടുള്ള ആദരവോടെയാണ്. അർജന്റീനയുടെ തലസ്ഥാന നഗരത്തിന്റെ ആർച് ബിഷപ് , കത്തോലിക്കാ സഭയുടെ തലവൻ എന്നീ നിലകളിലേക്കു ഉയർന്നപ്പോളെല്ലാം അദ്ദേഹം കൊട്ടാര വീടുകൾ ഒഴിവാക്കിയിരുന്നു.
സ്ഥാനം ഏറ്റെടുക്കുന്ന പോപ്പുമാരുടെ ഔദ്യോഗിക വസതിയാണ് അപോസ്തലന്മാരുടെ കൊട്ടാരം എന്നറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ പാപ്പായുടെ അപാർട്മെന്റ് എന്ന ആഡംബര പാർപ്പിടം. അതാണ് പാരമ്പര്യം. പക്ഷെ, 2013 -ൽ പോപ്പ് ആയി സ്ഥാനമേറ്റപ്പോൾ അവിടെ താമസിക്കാൻ തൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതു എല്ലാവരെയും അമ്പരപ്പിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ മുൻകാല ചരിത്രം അറിയുന്നവർ അതിൽ പ്രത്യേകത കണ്ടില്ല. പോപ്പ് ആക്കുന്നതിനു മുൻപ് അർജന്റ്റിനയിലെ ബൊഹ്നാസ് എയറീസ് (Buenos Aires )രൂപതയുടെ ആർച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോളും അദ്ദേഹം മെത്രാന്മാരുടെ കൊട്ടാര വീടിൽ താമസിക്കാൻ തയ്യാർ ആയില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കത്തോലിക്കാ സഭ തലവൻ ആയിരുന്ന പോപ്പ് പയസ് പത്താമന്റെ കാലം മുതൽ തുടരുന്ന പാരമ്പര്യം ആണ് പോപ്പ് ഫ്രാൻസിസ് തിരുത്തിയത്. വത്തിക്കാനിലെ പാപ്പാമാരുടെ അപ്പാർട്മെന്റിൽ ഒരു ഡസനിലേറെ മുറികളും, വിപുലമായ സ്റാഫിനായുള്ള താമസ സൗസൗകര്യം, എന്നിവയ്ക്ക് പുറമെ റോമാ നഗരത്തിന്റെ കാഴ്ച ആസ്വദിക്കാൻ പറ്റുന്ന ടെറസ് ഉണ്ട്.
പകരം അദ്ദേഹം തെരഞ്ഞെടുത്തത് , തൊട്ടടുത്തുള്ള മാർത്തയുടെ ഭവനം എന്നറിയപ്പെടുന്ന കെട്ടിടത്തിലെ ലളിതമായ രണ്ടുമുറി സ്വീറ്റു ആണ്. പുറത്തു നിന്ന് വരുന്ന അതിഥികൾക്ക് പാർക്കാൻ വേണ്ടി ഹോട്ടൽ/ ഡോര്മിറ്ററി സൗകര്യങ്ങളോടെ നിർമിച്ച മാർ ത്തയുടെ ഭവനത്തിൽ ആണ് വത്തിക്കാനിൽ മീറ്റിംഗുകൾക്കായി എത്തുന്ന കര്ദിനാൾമാർ താമസിക്കുന്നത്. വത്തിക്കാന്റെ ഗെസ്റ്റ് ഹൌ സ് ആണിത്.
ഈശോ സഭ പുരോഹിതൻ ആയിരുന്ന അദ്ദേഹത്തിന്റെ ജീവിത രീതി എക്കാലവും ലളിതം ആയിരുന്നു.
അർജന്റീനയിൽ ആർച് ബിഷപ്പ് ആയിരുന്നപ്പോളും അദ്ദേഹം അറിയപ്പെട്ടിരുന്നത് തിരക്കേറിയ പൊതു ഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുന്ന മെത്രാൻ എന്നായിരുന്നു.
അതെ സമയം, ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ പാ പ്പയുടെ അപാർട്മെന്റ് ഉപയോഗിക്കുമെന്നും അദ്ദേഹം തുടക്കത്തിൽ തന്നെ വ്യക്തം ആക്കിയിരുന്നു.
more recommended stories
എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയംതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.