

കൊച്ചി: സ്ത്രീകളുടെ സൗന്ദര്യവും കഴിവും മാറ്റുരച്ച ഗ്ലിറ്റ്‌സ് & ഗ്ലാമർ മിസ്സ് & മിസ്സിസ് കേരളം : ദി ക്രൗൺ ഓഫ് ഗ്ലോറി (GNG Miss & Mrs. Keralam- The Crown of Glory) രണ്ടാം സീസൺ സിൽവർ വിഭാഗത്തിൽ ഡോ. ആര്യ കുറുപ്പ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. അലിഡ വിൻസെന്റ് ഒന്നാം റണ്ണറപ്പും, ആദിത്യ കെ.വി. രണ്ടാം റണ്ണറപ്പ് സ്ഥാനവും നേടി. ഗോൾഡ് വിഭാഗത്തിൽ ഡോ. സുമി ജോസ് കിരീടം ചൂടിയപ്പോൾ ധന്യാ മാത്യൂ ഒന്നാം റണ്ണറപ്പായും നോയ് ലിസ് ടാനിയ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മിസ് കേരളം സിൽവർ വിഭാഗത്തിൽ പൂജ ആർ.എ വിജയിയായി. ഗ്ലിറ്റ്‌സ് ആൻഡ് ഗ്ലാമർ സ്ഥാപകയും മിസ്സിസ് ഇന്ത്യ എമ്പ്രസ്സ് ഓഫ് നേഷൻ 2023 വിജയിയുമായ ദീപ പ്രസന്നയുടെ നേതൃത്വത്തിലുള്ള ഈ സൗന്ദര്യ മത്സരത്തിൽ, ‘Mrs.’ വിഭാഗത്തിനൊപ്പം ഇത്തവണ ‘Miss’ വിഭാഗവും ആദ്യമായി അവതരിപ്പിച്ചു. നാലുദിവസം നീണ്ട മത്സരത്തിന്റെ ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിലാണ് നടന്നത്.
ഡോക്ടർമാർ, അഭിഭാഷകർ, ഐടി പ്രൊഫഷണലുകൾ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 30 മത്സരാർത്ഥികൾ പ്രായഭേദമന്യേ സിൽവർ, ഗോൾഡ്, മിസ് എന്നീ മൂന്ന് വിഭാഗങ്ങളിലെ കിരീടത്തിനായാണ് മത്സരിച്ചത്. 19 വയസ്സ് മുതല്‍ 61 വയസ്സ് വരെയുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഈ രീതിയിലുള്ള ഷോ ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടായിരിക്കും സംഘടിപ്പിച്ചത്. കൂടാതെ അര്‍ബുദ രോഗത്തെ അതിജീവിച്ച ഡോ. ആതിര ആര്‍ നാഥ്, 61 വയസുകാരിയായ സുമ രവി എന്ന മത്സരാർത്ഥികള്‍ എല്ലാവര്‍ക്കും പ്രചോദനമായി.
മത്സരാർത്ഥികൾക്ക് മികച്ച ഗ്രൂമിംഗ്, മെന്റോർഷിപ്പ് എന്നിവ ലഭ്യമാക്കാൻ മൂന്നു ദിവസങ്ങളിലായി ഫാഷൻ മേഖലയിലെ വിദഗ്ദ്ധർ പരിശീലനം നൽകിയിരുന്നു. യാര, സിട്ര ഡിസൈനേഴ്സായിരുന്നു പരിപാടിയുടെ ഔദ്യോഗിക കോസ്റ്റ്യൂം ഡിസൈനേഴ്സ്. ഗ്രൂമിംഗ് വിദഗ്ദ്ധരായി ദീവ പേജന്റ സ്ഥാപകരായ അഞ്ജനയു കാൾ മാസ്കറീനാസും, കൊറിയോഗ്രാഫറായി ജൂഡ് ഫിലിക്സും, ഗ്ലാം കോച്ച് & ക്യൂറേറ്ററായി സിസിലിയ സന്യാലും മത്സാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. ഇത് കൂടാതെ ഈ വർഷത്തെ മത്സരത്തിന് ഡെന്റൽ പാർട്ണറായി ഡോക്ടർ സ്‌മൈൽ സ്ഥാപക ഡോ. രേഷ്മ, ഗിഫ്റ്റിംഗ് പാർട്ണറായി അലൈ ഇന്റർനാഷണലും പങ്കെടുത്തു.
ഗ്രാന്റ് ഫിനാലെയിൽ ജഡ്ജിംഗ് പാനലിൽ കാൾ മാസ്കറീനാസ്, എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജരും മിസ്സിസ് മില്ലേനിയം യൂണിവേഴ്‌സ് ഇന്ത്യ 2025 വിജയിയായ മാർഗരറ്റ് എ. പി, ഗ്ലിറ്റ്‌സ് ആൻഡ് ഗ്ലാമർ മിസ്സിസ് കേരളം 2024 ഗോൾഡ് വിഭാഗം വിജയിയായ പ്രിയങ്ക കണ്ണൻ, സിൽവർ വിഭാഗം ഫസ്റ്റ് റണ്ണറപ്പായ അമിത എലിയാസ്, സെക്കന്റ് റണ്ണറപ്പായ ഡോ. ശിൽപ്പ എന്നിവരും ഉൾപ്പെടുന്നു.
“വിജയികൾക്ക് മിസിസ്സ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ-അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതോടെ GNG Miss & Mrs. Keralam അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉയരങ്ങളിലെത്തും. GNG Miss & Mrs. Keralam ഒരു സൗന്ദര്യ മത്സരത്തിന് അതീതമായി, സ്ത്രീകളുടെ ആത്മവിശ്വാസവും കഴിവും ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വേദിയാണ്. മികച്ച പരിശീലനവും മികച്ച അവസരങ്ങളും നൽകി ഈ ഷോ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ പദ്ധതി”, ഗ്ലിറ്റ്‌സ് ആൻഡ് ഗ്ലാമർ സ്ഥാപക ദീപ പ്രസന്ന പറഞ്ഞു.
more recommended stories
എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയംതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.