

ദുബായ്: ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ സൂപ്പർവൈസറായാണ് ഉണ്ണികൃഷ്ണൻ 2019 മുതൽ 2024 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാലും കമ്പനിയുടമയുടെ മോശമായ പെരുമാറ്റവും വേതനം നല്കാൻ വൈകുന്നതും കാരണം ഉണ്ണികൃഷ്ണൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ ജോലി നിർത്തുന്ന അവസരത്തിൽ ലഭിക്കാനുള്ള അവസാന നാലുമാസത്തെ വേതനം നൽകാനോ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാനോ കമ്പനിയുടമ തയ്യാറായില്ല. തുടർന്ന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണൻ കമ്പനിയുടമ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയാണ് ഉണ്ടായത്.
ശേഷം കേസിന്റെ വിശദവിവരങ്ങൾ എല്ലാം മനസിലാക്കിയ സലാം പാപ്പിനിശ്ശേരി ഉൾപ്പെടെയുള്ള ലീഗൽ ടീം ഈ കേസ് ഏറ്റെടുക്കുകയും ഉണ്ണികൃഷ്ണന് നിയമ സേവനം നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ നിയമോപദേശപ്രകാരം ഉണ്ണികൃഷ്ണൻ തൊഴിൽ കരാർ രേഖകൾ, തൊഴിൽ വേതന രേഖകൾ, ഇതുവരെയുള്ള സർവീസ് അലവൻസ്, ലീവ് അലവൻസ് മുതലായ അവകാശങ്ങൾ കാണിച്ചു കൊണ്ട് ലേബർ കോടതിയിൽ പരാതി നൽകി. തുടർന്ന് ഈ പരാതിക്കെതിരായി കമ്പനിയുടമ മറുപടി മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി.
അതിൽ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ണികൃഷ്ണന് എല്ലാവിധത്തിലുള്ള അവകാശങ്ങളും നൽകിയിട്ടുണ്ടെന്നാണ് കമ്പനി കോടതിയെ ബോധിപ്പിച്ചത്. എന്നാൽ തൊഴിലാളിക്ക് ലഭിക്കേണ്ട അലവൻസും ഗ്രാറ്റുവിറ്റിയും അവസാന നാലു മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല എന്ന് കാണിച്ചു യാബ് ലീഗൽ സർവീസസ് ശക്തമായി വാദിച്ചു. ഇരുവരുടെയും വാദവും രേഖകളും നിരീക്ഷിച്ച കോടതി കമ്പനിയുടമ നൽകിയ വാദങ്ങൾക്ക് കൃത്യമായ തെളിവുകൾ ഇല്ലെന്നും ന്യായം ഉണ്ണികൃഷ്ണന്റെ പക്ഷത്തുമാണെന്ന് കണ്ടെത്തുകയും കമ്പനി അദ്ദേഹത്തിന് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പടെ 44455 ദിർഹംസ് (പത്തു ലക്ഷം രൂപ) നൽകുവാനും ലേബർ കോടതി ഉത്തരവിട്ടു.
തുടർന്ന് വിധിക്കപ്പെട്ട തുക ലഭിക്കുവാനായി എക്സിക്യു്ഷൻ കേസ് രെജിസ്റ്റർ ചെയ്യുകയും അതിന്റെ ഭാഗമായി കമ്പനിയുടെ പ്രോപ്പർട്ടി പിടിച്ചെടുക്കൽ, ബാങ്ക് അകൗണ്ട് മരവിപ്പിക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവക്ക് അപേക്ഷിച്ചു. ഉടനെത്തന്നെ കമ്പനി, നൽകുവാനുള്ള ആനുകൂല്യങ്ങൾ കോടതിയിൽ അടക്കുകയാണുണ്ടായത്.
more recommended stories
എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയംതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.