Edition: International
Saturday 26 July, 2025
BREAKING NEWS

Massive ED Raids Target Anil Ambani in Multi-crore Money Laundering Probe

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
Thrissur’s Mia Drives Home the Mahindra BE 6 After Topping BGMI’s National Giveaway Campaign
India-UK Sign Landmark Free Trade Agreement
Pioneering Kerala Innovation Festival to Begin on July 25
Federal Bank Launches India’s First-Ever Biometric Authentication for Ecom Card Transactions
BJP Eyes Loyalist for Vice-President Post After Dhankhar’s Exit, Nitish Kumar Not in Race
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • വിദ്യാ ബാലന്‍ ഫെഡറൽ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർ

    By NE Reporter on March 5, 2025

    കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്രതാരമായ വിദ്യ ബാലൻ നിയമിതയായി. ചരിത്രത്തിൽ ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയന്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ബാങ്കിംഗ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. അടുത്തിടെ നടന്ന അനലിസ്റ്റ് മീറ്റിൽ, ബാങ്കിന്റെ ഭാവിപരിപാടികളെക്കുറിച്ചുള്ള ദിശാസൂചനകൾ നൽകിയിരുന്നു. അവയിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ബ്രാൻഡ് പരിവർത്തനം.

    ഏതു സംസ്ഥാനത്തു താമസിക്കുന്നവരാണെങ്കിലും ഏതു പ്രായക്കാരാണെങ്കിലും സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് വിദ്യ ബാലനെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ എംവിഎസ് മൂര്‍ത്തി പറഞ്ഞു. “ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസിഡറായി വിദ്യ ബാലനെ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. വൈവിധ്യമാർന്ന, ബഹുമുഖവ്യക്തിത്വത്തിന് ഉടമയായ അവർക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. ഓരോ റോൾ ചെയ്യുന്നതിലുള്ള തയ്യാറെടുപ്പും സൂക്ഷ്മമായ കാര്യങ്ങൾ വരെ മനസിലാക്കാനുള്ള താല്പര്യവും വ്യത്യസ്തമായ സാഹചര്യങ്ങളെ പരിഗണിക്കുന്ന രീതിയുമെല്ലാം, അവതരിപ്പിക്കുന്ന ഓരോ വേഷത്തിലും പൂർണത കാഴ്ചവെക്കാനുള്ള അവരുടെ കഴിവിന് സംഭാവന ചെയ്യുന്നു. അവരെ തെരഞ്ഞെടുക്കുമ്പോൾ ഞങ്ങൾക്ക് ബോധ്യമായ കാര്യമാണിത്. ഇടപാടുകാരുടെ ആവശ്യങ്ങൾ മനസിലാക്കാനും അതനുസരിച്ചുള്ള സേവനം നൽകാനുമുള്ള പ്രതിബദ്ധത ഞങ്ങൾക്കുണ്ട്. നീൽസൺ നടത്തിയ പഠനത്തിൽ പരാമർശിച്ചിട്ടുള്ള ഞങ്ങളുടെ നെറ്റ് പ്രൊമോട്ടർ സ്കോറും മറ്റു ബാങ്കുകളുമായിട്ടുള്ള താരതമ്യവും, ഡിജിറ്റൽ രംഗത്ത് മികവ് കാട്ടുമ്പോൾ തന്നെ മാനുഷിക സ്പർശത്തിനു നൽകുന്ന പ്രാധാന്യത്തിലൂടെ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾക്ക് അടിവരയിടുന്നു. വിദ്യയെപ്പോലെ, ഞങ്ങളുടെ ജോലി ആസ്വദിക്കുന്നതിനൊപ്പം കൂട്ടായ പരിശ്രമങ്ങളിലൂടെ നേടിയ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. ഫെഡറൽ ബാങ്കുമായി ബന്ധപ്പെട്ട എല്ലാവർക്കും വിദ്യ അഭിവൃദ്ധി പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വഭാവം, സംസ്കാരം, ഇടപാടുകാർ എന്നിവയാണ് ഞങ്ങളുടെയും ബ്രാൻഡിന്റെയും ആഘോഷത്തിന്റെ ഘടകങ്ങൾ.” എം വി എസ് മൂർത്തി കൂട്ടിച്ചേര്‍ത്തു.

    കഹാനി, പരിണീത, ശകുന്തളാ ദേവി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ നേടിയ വിദ്യ ബാലന്‍ പുതിയ പങ്കാളിത്തത്തിൽ തനിക്കുള്ള ആവേശം പങ്കുവെച്ചു. “രാജ്യത്തെ വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡര്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിജയഗാഥ ലോകത്തിനു പറഞ്ഞുകൊടുക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വടക്കു വരെ സേവനം നൽകി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സ്ഥാപനമാണ് ഫെഡറൽ ബാങ്ക്. തലമുറകളായി വിശ്വസ്തമായ ഒരു സ്ഥാപനമാണ് എന്നത് കൂടാതെ വനിതകൾക്ക് തൊഴിൽ നൽകുന്നതിൽ രാജ്യത്തെ മുൻനിര സ്ഥാപനമാണ് എന്നതും ജോലിയിൽ തുടർന്ന് സമഗ്ര വളർച്ചയ്ക്ക് മികച്ച സംഭാവന നൽകാനുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചു എന്നതും ഫെഡറൽ ബാങ്കിന്റെ വ്യത്യസ്തമാക്കുന്നു. വളരെ ശക്തമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുമ്പോഴും, സമൂഹങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിൽ ബാങ്ക് നടത്തുന്ന ശ്രമങ്ങളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു.”

    മാനവികതയില്‍ അടിസ്ഥാനമായുള്ള ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായി മനസിലായതായും ബാങ്കുമൊത്തുള്ള ആവേശകരമായ യാത്രകള്‍ക്കായി കാത്തിരിക്കുന്നതായും വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

    ടെലിവിഷൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ ക്യാംപെയ്നുകൾ തുടങ്ങി ബാങ്കിന്റെ പല മാർക്കറ്റിങ് സംരംഭങ്ങളിലും വരും വർഷങ്ങളിൽ വിദ്യ ബാലൻ ഭാഗഭാക്കാകും. ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന ഫെഡറൽ ബാങ്കിന് തങ്ങളുടെ ആദ്യ ബ്രാൻഡ് അംബാസിഡർ ഒരു മുതൽക്കൂട്ടാകും. തന്റെ ശക്തമായ പ്രകടനങ്ങളിലൂടെയും അർഥപൂർണമായ തെരഞ്ഞെടുക്കലുകളിലൂടെയും ഇന്ത്യൻ സിനിമകളിലെ സ്ത്രീ നേതൃത്വത്തെ വിദ്യ ബാലൻ പുനർനിർവചിച്ചതുപോലെ, ഉത്പന്നങ്ങളുടെ വൈവിധ്യവും സേവനമികവും ഉറപ്പുവരുത്തി പുതിയ സ്ഥലങ്ങളിലേക്ക് ശാഖകൾ വിന്യസിച്ച് മുന്നേറാനാണ് ഈ ഘട്ടത്തിൽ ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്.

    NE Reporter

    brand ambassadorFederal BankVidya Balan

    more recommended stories

    • ജനാധിപത്യവും മതേതരത്വവും ഹൃദയത്തിലില്ലാത്തസാഹിത്യകാരന്മാർ അപകടകാരികൾ സക്കറിയ

      കൊച്ചി:എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി.

    • എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം

      തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.

    • ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തം

      കൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്

      തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.

    • വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന്

      തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.

    • അരുൺ മാമൻ ആത്മ ചെയർമാൻ

      കൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).

    • കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

      മുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.

    • ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചു

      തിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.

    • ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

      കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയം

      ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.

    Live Updates

    • Thrissur’s Mia Drives Home the Mahindra BE 6 After Topping BGMI’s National Giveaway Campaign
    • India-UK Sign Landmark Free Trade Agreement
    • Pioneering Kerala Innovation Festival to Begin on July 25
    • Federal Bank Launches India’s First-Ever Biometric Authentication for Ecom Card Transactions
    • BJP Eyes Loyalist for Vice-President Post After Dhankhar’s Exit, Nitish Kumar Not in Race

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • Thrissur’s Mia Drives Home the Mahindra BE 6 After Topping BGMI’s National Giveaway Campaign
    • India-UK Sign Landmark Free Trade Agreement
    • Pioneering Kerala Innovation Festival to Begin on July 25
    • Federal Bank Launches India’s First-Ever Biometric Authentication for Ecom Card Transactions
    • BJP Eyes Loyalist for Vice-President Post After Dhankhar’s Exit, Nitish Kumar Not in Race

    Newsexperts.in - powered by Klickevents Infosolutions (P) LTD