

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സംഘടിപ്പിച്ച ഒമ്പതാമത് മൂഡ്‌സ് കപ്പ് ഇൻ്റർ-യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം. ശാസ്തമംഗലം ശിവജി സ്പോർട്സ് വേൾഡ് കോംപ്ലക്സിൽ നടന്ന ആവേശകരമായ ഫൈനലിൽ പെനാലിറ്റി ഷൂട്ട് ഔട്ടിലാണ് വീരം എഫ് സി ഇന്റർ സിഎച്ച്ഒ എഫ്സിയെ പരാജയപ്പെടുത്തിയത്. എച്ച്എൽഎൽ ജീവനക്കാരുടെ ടീമുകളായ ഇന്റർ സിഎച്ച്ഒ എഫ്സി, അറ്റോമിക് ബ്ലാസ്റ്റേഴ്‌സ്, സിഎച്ച്ഒ എഫ്സി, വീരം എഫ്സി എന്നിവരാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് സിഎംഡി (ഇൻചാർജ്) ഡോ. അനിത തമ്പി സമ്മാനങ്ങൾ വിതരണം ചെയ്തു. വി. കുട്ടപ്പൻ പിള്ള, എസ്.വി.പി. (ടി&ഒ) & ജി.ബി.ഡി.ഡി. ഐ/സി, ഡോ. റോയ് സെബാസ്റ്റ്യൻ, സീനിയർ വൈസ് പ്രസിഡൻ്റ്, എച്ച്.ആർ. ഐ/സി, രാജേഷ് രാമകൃഷ്ണൻ, വി.പി. എച്ച്.ആർ. ഐ/സി, രമേശ്, വി.പി. (എഫ്), കൂടാതെ എച്ച്.എൽ.എല്ലിലെ മറ്റ് ഉദ്യോഗസ്ഥരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
2016-ൽ ആരംഭിച്ച മൂഡ്‌സ് കപ്പ് ടൂർണമെൻ്റ് എച്ച്എൽഎല്ലിനുള്ളിൽ ടീം സ്പിരിറ്റ്, സൗഹൃദം, ആരോഗ്യവും കായികക്ഷമത എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടാണ് ആരംഭിച്ചത്. എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻ്റെ നാളിതുവരെയുള്ള സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം യുവത്വത്തെ എച്ച്എൽഎലിന് പരിചയപ്പെടുത്തുന്ന അനവധി കായിക കല പ്രവർത്തനങ്ങൾ എച്ച്എൽഎൽ നടത്തി വരുന്നുണ്ട്. മത്സരത്തിനപ്പുറം, ടീം വർക്കിൻ്റെ മൂല്യങ്ങൾ, കായികരംഗത്തെ സഹകരണം, കായിക സംഘടനകളുമായുള്ള ബന്ധങ്ങൾ വളർത്തുന്നതിനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
more recommended stories
ജനാധിപത്യവും മതേതരത്വവും ഹൃദയത്തിലില്ലാത്തസാഹിത്യകാരന്മാർ അപകടകാരികൾ സക്കറിയകൊച്ചി:എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.
വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തുതിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.